കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് വാർഡ് 20 ലെ പോസ്റ്റിൽ നേരത്തെ ഉണ്ടായ കത്തുന്ന സ്ട്രീറ്റ് ലൈറ്റ് പഞ്ചായത്ത് മെമ്പർ സ്വകാര്യ വ്യക്തിയെ ഉപയോഗിച്ച് കയിച്ചെടുത്ത് കൊണ്ട് പോയതായി പരാതി.മുസ്ലീം ലീഗ് പ്രവർത്തകനായ കായക്കൽ അബ്ദു റഹിമാന്റെ വീടിന്റെ മുമ്പിലെസ്ട്രീറ്റ് ലൈറ്റാണ്കയിച്ചെടുത്തത്.കയിച്ചെടുത്ത സ്ട്രീറ്റ് ലൈറ്റ് പുനസ്ഥാപിക്കാത്ത പക്ഷം മെമ്പറുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് അടക്കമുള്ള സമരം നടത്താനൊരുങ്ങുകയാണ് നാട്ടുകാർ രാത്രിയായാൽ ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യവും മറ്റുമുള്ള പ്രദേശമാണ്