കുന്ദമംഗലം:രക്തദാനത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സേവന സന്നദ്ധരായി മുന്നോട്ടുവരുന്ന വിദ്യാര്‍ത്ഥി സമൂഹം സമൂഹത്തിനാകെ മാതൃകയാണെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. മര്‍ക്കസ് ഐ.ടി.ഐ സോഷ്യല്‍ ക്ലബും കോഴിക്കോട് മെഡിക്കല്‍ കോളേജും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവയവദാനത്തിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ചെറുകുളത്തൂര്‍ ഗ്രാമം കുന്ദമംഗലം നിയോജകമണ്ഡലത്തിന്‍റെ ഭാഗമാണെന്നത് അഭിമാനകരമാണ്. രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു ജീവനാണ് രക്ഷപ്പെടുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നവര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മര്‍ക്കസ് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ എന്‍.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.കെ ഹിതേഷ് കുമാര്‍, മര്‍ക്കസ് അക്കാഡമിക് ഡഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, ഐ.ടി.ഐ മാനേജര്‍ മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുറഹിമാന്‍കുട്ടി, വി.സിറാജ്, അബ്ദുല്‍ ബാസിത്ത് സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി സജീവ് കുമാര്‍ സ്വാഗതവും അജിത്ത് നന്ദിയും പറഞ്ഞു.
രക്തദാനവും രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പുമാണ് നടത്തിയത്. 50 പേരിൽ നിന്നും മെഡിക്കൽ കോളജ് ബ്ലഡ് ബേങ്ക് ജീവനക്കാർ രക്തം ശേഖരിച്ചു.