കുന്ദമംഗലം:കേന്ദ്ര സർക്കാറിന്‍റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ലോക് താന്ത്രിക്ജനതാദൾ കുന്ദമംഗലം നിയോജക മണ്ടലം കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി. ജില്ലാ സിക്രട്ടറി അഡ്വ: രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു പി.എം തോമസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി മാമ്പറ്റ ചാലിൽ രാജൻ അധ്യക്ഷത വഹിച്ചു..പി .സജീവ് കുമാർ, ഇ രാമൻ, പി.സി.പത്മനാഭൻ ,കേളൻ നെല്ലിക്കോട്ട്, സദാനന്ദൻ, ചൂലൂർ ഗോപാലകൃഷ്ണൻ, കെ.എം ചന്ദ്രൻ ,ടി പി.ബിനു, കെഅജിത, സുനിൽകുമാർ സംസാരിച്ചു
