കുന്ദമംഗലത്തെ ഗതാഗത കുരുക്ക്: ജനപ്രതിനിധികൾ മൗനം വെടിയണം ബദൽ റോഡോ- മേൽപാലമോ കൊണ്ട് വന്നേമതിയാകൂ കുന്ദമംഗലം: ദിവസങ്ങളായി രാവിലെയും വൈകുന്നേരങ്ങളിലും അനുഭവപെട്ട് കൊണ്ടിരിക്കുന്ന രൂക്ഷമായ ഗതാഗത കുരുക്കിൽ നിന്നും കുന്ദമംഗലത്തെ രക്ഷപ്പെടുത്താതേ ജനപ്രതിനിധികളായ പാർലമെന്റ് അംഗവും നിയമസഭാ അംഗവും മൗനം പാലിക്കുന്ന കാരണം ഇനിയും കുന്ദമംഗലത്തുകാർക്ക് മനസ്സിലാകുന്നില്ല കോടികൾ വിവിധ ആവശ്യങ്ങൾക്കായി ഫണ്ട് പിടിച്ചു വാങ്ങികൊണ്ട് വരുന്ന ഇവർ കുന്ദമംഗലത്തെ ഗതാഗതക്കുരുക്ക് അഴിക്കാൻ മൗനം വെടിഞ്ഞ് മുമ്പോട്ട് വന്നേമതിയാകൂ ഗതാഗതക്കുരുക്കിൽ പെട്ട് കഷ്ടപെട്ടവർ ഒട്ടനവധിയാണ്അത്യാസന്നനിലയിൽ രോഗികളെയും കൊണ്ട്മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആമ്പുലൻസ് അടക്കം വിദേശത്തേക്ക് പോകേണ്ടവർ, ഓഫീസിലേക്കും, സ്ക്കൂളിലേക്കും കോളേജിലേക്കും പോകുന്ന വിദ്യാർത്ഥികൾ അടക്കം നിത്യാന വിഷമം സഹിക്കുകയാണ് പണ്ട് ഉള്ളവർ പറയുന്ന പഴമൊഴി പോലെ ആരെങ്കിലും ഈ കുരുക്കിൽ പെട്ട് അറപറ്റിയ വാക്ക് വിട്ടാൽ ശ്വാസം മുട്ടി മരിച്ചാൽ തീർന്ന് മക്കളെ പിന്നെ പരിഹാരത്തിനായി ആ ഗ്ലാസിപ്പിക്കാനായിഓടിയെത്തിയിട്ട് കാര്യമില്ല അങ്ങാടിയിൽ വീണ്ടും റോഡരികിലെപഴയപോലെ പാർക്കിംഗും വഴിയോര കച്ചവടവും പൊടിപൊടിക്കുകയാണ്
കുന്ദമംഗലം സ്റ്റേഷനിലെ ഒരു ജീപ്പ് പോലീസിന് എന്ത് ചെയ്യാൻ എന്നാലും ഇവർക്ക് ചെയ്യാനാകും മുണ്ടിക്കൽത്താഴത്ത്, കോട്ടാംപറമ്പ് ,സീകാർ ജംഗ്ഷൻ കാരന്തൂർ ,ഇവിടങ്ങളിൽ ട്രാഫിക് പോലീസിനെ ഡ്യൂട്ടി കിട്ടാൽ അൽപ്പം ആശ്വാസം ഉണ്ടാകും എന്നിരുന്നാലും കാരന്തൂർ മുതൽ പടനിലം വരെ ഒരു തീരദേശ റോഡോ കുന്ദമംഗലത്ത് മേൽപ്പാലമോ അടിയന്തിരമായി കൊണ്ട് വരണം വന്നേമതിയാകൂ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോൾ ഐ.എംമ്മിലേ ബുദ്ധിജീവികളെയും കൂട്ടി വന്നുള്ള ഷോവർക്കല്ല നമുക്ക് വേണ്ടത് ശാശ്വതമായ പരിഹാരമാണ് വേണ്ടത് ഇതിനായി കുന്ദമംഗലത്തു കാരും കക്ഷിരാഷ്ടീയത്തിന് അധീനമായി യോജീച്ചാൽ ഇതല്ലാം നിസ്സാരമായി തീർക്കാൻ സാധിക്കും