പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്ദമംഗലം മണ്ഡലത്തിലെ
7 സർക്കാർ സ്കൂളുകൾക്ക് പശ്ചാതല സൗകര്യ വികസനത്തിന് 9 കോടി രൂപ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവായതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു.
പെരിങ്ങളം ഗവ.ഹയർ സെക്കന്ററി സ്കൂളിന് 3 കോടി രൂപയുടെയും ഗവ. യു.പി സ്കൂൾ കൊടൽ, ഗവ. ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങല്ലൂർ, ഗവ. യു.പി സ്കൂൾ മണക്കാട്, ഗവ. യു.പി സ്കൂൾ മാവൂർ, ഗവ. ഹയർ സെക്കന്ററി സ്കൂൾ നായർ കുഴി, ഇ.എം.എസ് ഗവ.ഹയർ സെക്കന്ററി സ്കൂൾ പെരുമണ്ണ എന്നിവക്ക് ഓരോന്നിനും 1 കോടി രൂപ വീതവും അനുവദിച്ചു കൊണ്ടാണ് ഉത്തരവായിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആർ.ഇ.സി ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച 5 കോടി രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചു വരികയാണ്.
മാവൂർ, കുറ്റിക്കാട്ടൂർ ഹയർ സെക്കന്ററി സ്കൂളുകൾക്ക് അനുവദിച്ച 3 കോടി രൂപ വീതമുള്ള പ്രവൃത്തികളും മാവൂർ ഗവ. യു.പി സ്കൂളിന് നേരത്തേ അനുവദിച്ച 1 കോടി രൂപയുടെയും പടനിലം ഗവ. എൽ.പി സ്കൂളിന് അനുവദിച്ച 87 ലക്ഷം രൂപയുടെയും പ്രവൃത്തികൾക്ക് പുറമെയാണ് ഇപ്പോൾ ലഭിച്ച ഭരണാനുമതിയെന്നും എം.എൽ.എ അറിയിച്ചു.