കുന്ദമംഗലം: ഹർത്താലിൽ കുന്ദമംഗലത്തും പരിസര പ്രദേശത്തും കടകൾ ഒന്നും തന്നെ തുറന്നിട്ടില്ല ഹർത്താൽ അനുകൂലികൾ കാരന്തൂർ ,കൊളായിത്താഴം, മർക്കസ്, കുന്ദമംഗലം, മുറിയ നാൽ, പടനിലം, ചേരിഞ്ചാൽ ഭാഗങ്ങളിൽ റോഡിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റ് ടയർ എന്നിവ കൊണ്ട് തടസ്തങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ചില സ്ഥലങ്ങളിൽ ടയർ കത്തിച്ചും പ്രതിഷേധിക്കുന്നു കാരന്തൂരിലും ചേരിഞ്ചാൽ – കോട്ടാംപറമ്പ് റോഡിൽ വാഹനങ്ങൾക്കെതിരെ ശക്തമായ കല്ലേറ് ഉണ്ട് ഒട്ടനവധി വാഹനങ്ങളുടെ ഗ്ലാസ് തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴെക്കും ഇവർ കടന്നു കളയും സഹികെട്ട കുന്ദമംഗലം പോലീസ് മഫ്ടിയിലും മറ്റുമെത്തി നിരവധി പേരേ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്ദമംഗലം പോലീസ് പരിധിയിൽ വിവിധ രാഷ്ടീയ പാർട്ടികളുടെ ഓഫീസ് തകർത്തത്, കൊടിമരം സ്തൂപം തകർത്തത്, വാഹനങ്ങൾ തകർത്തത് തുടങ്ങിയ കേസുകൾ ഇവരുടെ പേരിൽ ചുമത്താൻ ആണ് സാധ്യത ഇതിനിടെ പടനിലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന അഞ്ചോളം കോൺഗ്രസ് പ്രവർത്തരും പെടും വൈകുന്നേരം 6 മണിക്ക് ശേഷമേ ഇവരുടെ കാര്യത്തിൽ തീരുമാനമുണ്ടാകൂ നിരവധി യാത്രക്കാർ നടന്ന് പോകുന്ന കാഴ്ചയാണ് മിക്കയിടത്തും സി.പി.എം ബി.ജെപി പ്രവർത്തകർ ഇലക്‌ടിക് പോസ്റ്റിൽ പെയിന്റിടിച്ച് അവരുടെ പാർട്ടി പേര് എഴുതിയത് ഇരു വിഭാഗവും പരസ്പരം സൗഹാർദ മത്സരം പോലെ കരി ഓയിൽ ഒയിച്ച് വികൃതമാക്കി