കുന്ദമംഗലം : ചൂലാംവയല്‍ വട്ടംപറമ്പില്‍-മേക്കോത്ത് ജനകീയകൂട്ടായ്മയുടെ കുടിവെള്ള പദ്ധതി ഉദ്ഘാടനം മണ്ഡലം എം എല്‍ എ അഡ്വ: പി ടി എ റഹീം ഉദ്ഘാടനം ചെയ്തു . ഏറെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തേ 40 കുടുംബങള്‍ ചേര്‍ന്ന് പണം സ്വരൂപിച്ച് എം ജൗഹര്‍ ചെയര്‍മാനായും ഷമ്മാസ് ജംഷീര്‍ കണ്‍വീനറായും ജനകീയ കമ്മിറ്റി രൂപീകരിച്ച് കൊണ്ടാണ് തൊട്ടടുത്ത് N H ലൂടെ കടന്ന് പോകുന്ന ജപ്പാന് പൈപ്പ് ലൈന്‍ പ്രദേശത്തെത്തിച്ചത്. അശരണരായ രണ്ടു കുടുംബങള്‍ക്ക് പദ്ധതിയില്‍ സൗജന്യം കൂടി ചെയ്തു കൊണ്ടാണ് ജനകീയ കൂട്ടായ്മ കുടിവെള്ളം പ്രദേശത്തെത്തിച്ചത്. ചടങില്‍ വാര്‍ഡ് മെമ്പര്‍ ടി.കെ സൗദ അദ്ധ്യക്ഷത വഹിച്ചു.കണക്കുകള്‍ അവതരിപ്പിച്ചു കൊണ്ട് കണ്‍വീനര്‍ ഷമ്മാസ് ജംഷീര്‍ സംസാരിച്ചു. ചെയര്മാന് എം ജൗഹര്‍, ഹുസൈന് ഹാജി എന്നിവര്‍ സംസാരിച്ചു.കുട്ടിഹസന്, സൗജത്ത്,
സക്കീന സലിം, അബ്ദുറഹിമാന് ഹാജി, അഹമ്മദ് കുട്ടി തുടങിയവര് പങ്കെടുത്തു.
സക്കീന സലിം, അബ്ദുറഹിമാന് ഹാജി, അഹമ്മദ് കുട്ടി തുടങിയവര് പങ്കെടുത്തു.