കുന്ദമംഗലം .. ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ഇൻസ്പെക്ഷൻ നടത്തി.
20 ഓളം ഹോട്ടലുകൾ , ചായക്കടകൾ, ബേക്കറി, കൂൾബാർ എന്നിവിടങ്ങളിൽ കുന്ദമംഗലം PHC ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സുരേഷ് ബാബു വിന്റെ നേത്യത്വത്തിലുള്ള ടീം പരിശേധന നടത്തി. പകർച്ചവ്യാധി പകരാനിടയുള്ള സാഹചര്യങ്ങൾ ഉള്ള സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി .നിർദ്ദേശിച്ച കാര്യങ്ങൾ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
പഴകിയ ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുകയും , പുകവലി നിരോധന ബോർഡ് പ്രദർശിപ്പിക്കാത്തവരോട് അത് പ്രദർശിപ്പിക്കുന്നതിന് കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ
ടി. സജിത് , എം.എൻ രജിത് കുമാർ എന്നിവരും പങ്കെടുത്തു .ഫോട്ടോ: ഹെൽത്തി കേരളയുടെ ഭാഗമായി കുന്ദമംഗലത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു