കുന്ദമംഗലം: കർഷകനെ ആദരിക്കാനും ബഹുമാനിക്കാനമുള്ള മനസ്സ് വളർത്തിയെടുക്കണമെന്നും ,പ്രകൃതിയുടെ നിലനില്പിനാധാരമായ സസ്യങ്ങൾ പരിപാലിക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും ഖാലിദ് കിളി മുണ്ട അഭിപ്രായപ്പെട്ടു. പന്തീർപാടം ദേശം അയൽപക്ക വേദി സംഘടിപ്പിച്ച ജൈവകൃഷി പരിശീല ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതോടൊപ്പം നടന്ന ക്രിസ്മസ് ആഘോഷം ദേശം അയൽപക്ക വേദി സീനിയർ മെമ്പർ പത്മനാഭൻ നായർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് തൽഹത്ത് അധ്യക്ഷത വഹിച്ചു പരിപാടിയിൽ സെക്രട്ടറി ദാസൻ സ്വാഗതം ആശംസിച്ചു. റസിഡൻസ് കോ-ഓഡിനേറ്റർ രാജൻ പാറ പുറത്ത് മുഖ്യാതിഥിയായിരുന്നു’. മുഹമ്മദ് അഷ്റഫ് പന്നൂർ ജൈവകൃഷിയിൽ ക്ലാസ് എടുത്തു. മാനുഷ ചാരിറ്റബിൾ ട്രസ്റ്റി ടി.കെ.പുഷ്പ, പൊതുപ്രവർത്തകൻ ജോൺ സി.സി. കാരന്തൂർ ,വിനോദ് ,മിന്നത്ത് പൊയിലിങ്ങൽ, സഹദേവൻ, എം.കെ.ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ യൂസുഫ് വയലിൽ നന്ദി പറഞ്ഞു.