ദയാപുരം: സാമൂഹ്യഘടനയും കുടുംബചുറ്റുപാടുകളും സ്ത്രീകളെ പിന്തള്ളുന്നു എന്ന് വിധുവിൻസൻ്റ് പറഞ്ഞു. കേരളത്തിൻ്റെ
പുനർനിർമ്മാണം ആദ്യം നടക്കേണ്ടത് നമ്മുടെ മനസ്സിലാണെന്നും
പുതിയ വിദ്യാഭ്യാസരീതികളെല്ലാംതന്നെ മാറ്റങ്ങൾക്ക് വിധേയമാകണമെന്നും ദയാപുരം കോൺക്ലേവിൻ്റെ രണ്ടാംദിനം മുഖ്യ പ്രഭാഷണം നടത്തവേ അവർ അഭിപ്രായപ്പെട്ടു.
അനുസേവ്യർ (ഡോക്ടറൽ സ്റ്റുഡൻ്റ്, കൊച്ചിൻ യൂണിവേഴ്സിറ്റി),
ഡോ.റീം ഷംസുദ്ദീൻ (മഹാരാജാസ് കോളേജ് കൊച്ചി),
ദിവ്യ, ദിഗ്ന, നിജിയ (UL സൈബർ പാർക്ക്, കാലിക്കറ്റ്),
ഡോ. സാഹിറ റഹ് മാൻ (അക്കാഡമീഷ്യൻ),
ഇമ (കിറോറിമൽ കോളേജ്, ഡൽഹി),
അൻസി ടെറിന. സി. ജോൺ (അമൃത ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി)
എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.