കുന്ദമംഗലം:വ്യക്തിപരായ പ്രയാസം കാരണം ആത്മഹത്യചെയ്ത മുട്ടടഅഞ്ചുമുക്ക് ആഞ്ഞൂർ വീട്ടിൽ വേണുഗോപാലൻനായരുടെ മരണം രാഷ്ട്രീയ നേട്ടത്തിനായി മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചു കേരളജനതയെ പ്രയാസപ്പെടുത്തിയ ബിജെപി യുടെ നടപടി പ്രതിഷേധർഹമാണെന്നും ഹർത്താൽ കാരണം വ്യാപരികളടക്കമുള്ള ജനങ്ങൾക്കുണ്ടായ നഷ്ടം ബിജെപി യിൽ നിന്ന് തിരിച്ചു പിടിക്കണമെന്നും കുന്നമംഗലം നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.കേരളത്തിലെ ജനമനസ്സുകളിൽ ഇടം പിടിക്കാൻ പല അടവുകൾ പയറ്റിയിട്ടും രക്ഷപ്പെടാത്ത ബിജെപി യുടെ അവസാന ശ്രമമാണ് ഈ ആത്മഹത്യയെ രാഷ്ട്രീയവത്കരിക്കുന്നതിൽ വ്യക്തമാവുന്നത്.ശബരിമല വിഷയത്തിൽ സർക്കാരും സിപിഎം എടുക്കുന്ന അനാവശ്യ നടപടികളിൽ വിശ്വാസിസമൂഹം അസംതൃപ്തരാണ്.ഈ വിശ്വാസി സമൂഹത്തെ തങ്ങൾക്കൊപ്പമാക്കാൻ ബിജെപി നടത്തുന്ന നാടകങ്ങളിൽ ഒന്നാണ് ഹർത്താലുകൾ.ഇതിന് അവസരമൊരുക്കുന്ന സർക്കാറും സിപിഎം ഈ അനാവശ്യ ഹർത്താലുകൾ ക്ഷണിച്ചു വരുത്തുന്നതിന്റെ ഉത്തരവാദികളാണെന്നും യൂത്ത്ലീഗ് കുറ്റപ്പെടുത്തി.പ്രസിഡന്റ് എം ബാബുമോൻ അധ്യക്ഷതവഹിച്ചു.ജനറൽസെക്രട്ടറി ഒഎം നൗഷാദ് ,ട്രഷറർ കെജാഫർസാദിഖ്,ഭാരവാഹികളായ ഹക്കീം മാസ്റ്റർ,ലത്തീഫ്മാസ്റ്റർ,സൽമാൻ പെരുമണ്ണ,ശംസുദ്ധീൻ പി,സലീം എംപി,കുഞ്ഞിമരക്കാർമലയമ്മ,നൗഷാദ് സി,റഷീദ്മൂർക്കനാട്,പ്രസംഗിച്ചു