കുന്ദമംഗലം:ചൂലാം വയൽ മാക്കൂട്ടം എ എം യു പി സ്ക്കൂളിൽ നവതിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗേൾസ് ടോയ് ലറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് കെ എം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ ചെയർപേയ്സൺ ടി കെ സൗദ, ശ്രീബഷാജി, എ കെ ഷൗക്കത്തലി, പരിയേയി കുട്ടി, വി.പി സലീം, കേശവനുണ്ണി മാസ്റ്റർ, ടി. കബീർ, ടി ശംസുദ്ധീൻ, മുഹമ്മദ് മാസ്റ്റർ, ഷമീർ, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദു സലീം സ്വാഗതവും എ പി സാജിത നന്ദിയും പറഞ്ഞു.
