കുന്ദമംഗലം: ഫുട്പാത്തിന്റെ മുകളിലെ പൈപ്പ് പാലം തകർന്നത് കാൽനടയാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ദുരിതമായി. കുന്ദമംഗലം അങ്ങാടിയിൽ പൂതക്കണ്ടി .കോരങ്കണ്ടി റോഡിലേക്ക് പോകുന്ന ഓവുച്ചാൽ പൈപ്പ്പ്പാലമാണ് തകർന്നത്. കോൺക്രീറ്റുകൾ അടർന്ന്, പൈപ്പുകൾ നഷ്ടപ്പെട്ടതോടെ ഈ വഴിയുള്ള യാത്ര ബുദ്ധിമുട്ടിലായിരിക്കുകയാണ്.ദിന പ്രതി വിദ്യാർത്ഥികളടക്കമുള്ളനിരവധി ആളുകളും, വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. ഗ്രാമ പഞ്ചായത്ത് പല തവണ ഈ പാലം നന്നാക്കിയെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടാകാത്ത അവസ്ഥയാണ് ഉള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു .എന്നാൽ PWDയാണ് പരിഹാരം കാണേണ്ടത് എന്നും പറയുന്നു