കുന്ദമംഗലം: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പിടിഎ റഹീം എംഎല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പിടിഎ റഹീം എംഎല്‍എ രാജിവെക്കണമെന്നാവാശ്യപ്പെട്ട് ബിജെപി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. ഓഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധ സമരം ബിജെപി ജില്ല പ്രസിഡണ്ട് ടിപി ജയചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് വത്സരാജ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം ടിപി സുരേഷ്, ടിവി ഉണ്ണികൃഷ്ണന്, കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡണ്ട് തളത്തില്‍ ചക്രായുധന്‍, കെസി രാജന്, അയനിക്കാട് ശശിധരന്, ഒ സുഭദ്രന്‍, എ അനിത, പി സിദ്ധാര്ത്ഥന്, കെപി ഗണേശന് എന്നിവര്‍ സംസാരിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എം സുരേഷ് സ്വാഗതവും സി ശിവദാസന്‍ നായര്‍ നന്ദിയും പറഞ്ഞു.