കുന്ദമംഗലം: ദേശം റസിഡൻസ് അസോസിയേഷൻ ഭവനങ്ങളിൽ നടക്കുന്ന കവർച്ചകളെ എങ്ങിനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. റസിഡൻസ് കോ-ഓർഡിനേറ്റർ രാജൻ പാറപുറത്ത് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ടി.കെ.സീനത്ത് മുഖ്യാതിഥിയായിരുന്നു. ക്രിമിനൽ മെന്റാലിറ്റിയെക്കുറിച്ച് പ്രസിഡന്റ് തൽഹത്ത് കുന്ദമംഗലം ക്ലാസെടുത്തു.യൂസുഫ് വയലിൽ മോഷണം പ്രതിരോധിക്കാനുതകുന്ന പ്രായോഗിക മാർഗ്ഗങ്ങൾ വിശദീകരിച്ചു. ഇത്തരം ബോധവത്ക്കരണ പരിപാടിയുടെ തുടർച്ച ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
സെക്രട്ടറി ദാസൻ സ്വാഗതവും യുസുഫ് നന്ദിയും രേഖപ്പെടുത്തി