കുന്ദമംഗലം: ഹവാല സ്വർണ്ണകടത്തുമായി ബന്ധമുള്ള എം.എൽ.എ പി.ടി.എ.റഹീം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിയോജക മണ്ഡലം യൂത്ത് ലീഗ് നേത്രത്യത്തിൽ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി ,ഹവാല ബന്ധമുള്ള റഹീം എം.എൽ.എ ജനപ്രതിനിധിയായി തുടരുന്നത് അപമാനമാണെന്ന് ജില്ലാ യൂത്ത് ലീഗ് സിക്രട്ടറി എ.കെ.ഷൗക്കത്തലി മാർച്ച് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.എം.എൽ.എയുടെ മകനും മരുമകനും അടക്കം ഹവാല ,സ്വർണ്ണ കടത്ത് കേസിൽ സൗദി അറേബ്യയിൽ ജയിലിലാണ് ,ഇവർ വർഷങ്ങളായി ഹവാല ഇടപാടിലെ പ്രധാന കണ്ണികളാണ് ‘ ഇവർക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് റഹീമാണ്
.ആയതിനാൽ എം എൽ എ രാജിവെക്കുകയും ഈ കാര്യങ്ങൾ കേന്ദ്ര ഏജൻസി അസേഷിക്കണ മെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് മാർച്ച് നടത്തിയത് .പ്രസിഡന്റ് എം.ബാബുമോൻ അധ്യക്ഷത വഹിച്ചു.കെ.എം.എ റഷീദ് ,എ .കെ .ഷൗക്കത്തലി, ഒ. എം നൗഷാദ് ,ഒ.സലീം ,എൻ .എം യൂസഫ് ,ഹക്കീം മാസ്റ്റർ ‘ യു.എ ഗഫൂർ ,ടി.പി.എംസാദിക്ക് ,ഡാനിഷ് മുണ്ടുപാലം എന്നിവർ പങ്കെടുത്തു ഫോട്ടോ :- ഹവാല ബന്ധം പി.ടി.എ.റഹീം MLA യുടെ ഓഫീസിലേക്ക് മുസ്ലീം യൂത്ത് ലീഗ് നടത്തിയ മാർച്ച്