കുന്ദമംഗലം: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ റവന്യു ശാസ്ത്രമേള കുന്ദമംഗലത്തെ വിവിധ വിദ്യാലയങ്ങളിൽ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെ രജിസ്ട്രേഷൻ തുടങ്ങി. മർക്കസ് ഗേൽസ്ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രമേളയും, ഗണിതശാസ്ത്ര ഐടി മേള മർക്കസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, സാമൂഹ്യ ശാസ്ത്രമേള മാകൂട്ടം എ യു പി സ്കൂളിലും, പ്രവൃത്തി പരിചയമേള കുന്ദമംഗലം എ യു പി യിലും ആരംഭിച്ചു ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി വിവിധവിഭാഗങ്ങളിൽ 5000 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട് ഞായറാഴ്ച്ച രാവിലെ തന്നെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ ശാസ്ത്ര പ്രതിഭകള്‍ തങ്ങളുടെ പ്രൊജക്ടുകളും മോഡലുകളും അവതരിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളുമായി വേദികൾ സജീകരിച്ച സ്കൂളുകളിലെത്തിരുന്നു. മർക്കസ് ബോയ്സിൽ മേളയുടെ ഉദ്ഘാടനം പിടിഎ റഹിം എം എൽ എ നിർവഹിച്ചു.ജില്ല വിദ്യാഭ്യാസ ഉപഡയരക്റ്റർ ഇ.കെ സുരേഷ്കുമാർ ,മർകസ്ൾ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ അബ്ദുസമദ്, ബോയ്സ് സ്കൂൾ ഹെഡ്മാസ്റ്റർ പി നാസർ, പി ടിഎ പ്രസിഡണ്ട് എൻ പി സുരേഷ് കുമാർ, അബ്ദുന്നാസർ കെ.കെ, അഷ്റഫ് കെ.കെ, . സബ് കമ്മറ്റി കൺവീനർമാരായ എ കെ മുഹമ്മദ് അഷ്റഫ് കെ.കെ അബ്ദുനാസർ , ,എം.എ സാജിദ്, കെ അനിൽകുമാർ, ഹേമന്ത് സുശീൽ പങ്കെടുത്തു. ഇന്ന് (തിങ്കൾ) ഹൈസ്കൂൾ തല മൽസരങ്ങൾ നടക്കും.