കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ കാരന്തൂർ വേങ്ങേരിമണ്ണിൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം തിങ്കൾ ( 19-11-2018) രാവിലെ 9.30ന് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കും. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായി നൽകിയ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായ പരിപാടിയിൽ കന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ മുൻ പ്രസിഡണ്ട് ഖാലിദ് കിളി മുണ്ടഉൾപ്പെടെയുള്ളവർ സംബന്ധിക്കും.