കുന്ദമംഗലം:നിയോജക മണ്ഡലത്തിെലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അത്യുജ്ജല വിജയം കൈവരിച്ചതിൽ
നിയോജകമണ്ഡലം മുസ്ലീം ലീഗ് പ്രവർത്തക സമിതി വോട്ടർമാരെ അഭിനന്ദിച്ചു. ഇടതുപക്ഷ ഭരണത്തിനെതിരെയുള്ള ജനവികാരവും ത്രിതല പഞ്ചായത്തിലെ ഇടതുപക്ഷ ഭരണ സമിതിയോടുള്ള പ്രതിഷേധവുമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് യോഗം അവലോകനം ചെയ്തു.ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്ക് മുസ്ലീം ലീഗിനു നിയോജകമണ്ഡലത്തിൽ മാത്രം 52 ജനപ്രതിനിധികളെ വിജയിപ്പിക്കാൻ കഴിഞ്ഞു, മാത്രമല്ല ജില്ലാ പഞ്ചായത്തിൽ ഒരംഗത്തെയും മൂന്ന് പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരണത്തിൽ നിന്ന് യു.ഡി എഫ് പിടിച്ചെടുക്കുകയും രണ്ട് പഞ്ചായത്തുകളിൽ ഭരണം നിലനിർത്തുകയും സി.പി.എമ്മിൻ്റെ കുത്തക പഞ്ചായത്തായ ഒളവണ്ണയിൽ വമ്പിച്ച മുന്നേറ്റം നടത്തുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.മൂസ്സ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന മുസ്ലീം ലീഗ് സിക്രട്ടറി യു.സി. രാമൻ ഉൽഘാടനം ചെയ്തു.ജനറൽ സിക്രട്ടറി എൻ.പി ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ, ഖാലിദ് കിളിമുണ്ട, ഒ. ഹുസ്സയിൻ ,കെ.കെ. കോയ, എ.കെ. മുഹമ്മദലി, സി. മരക്കാരുട്ടി ,അഹമ്മദ് കുട്ടി അരയങ്കോട്, ടി.പി. മുഹമ്മദ്, എ.കെ. ഷൗക്കത്ത്, പി. അസീസ്, എൻ.പി. അഹമ്മദ്, ഹമീദ് മൗലവി എൻ.പി ഹമീദ് മാസ്റ്റർ ,ഒ. സലിം, എൻ്. അബ്ദുൽഗഫൂർ, പി. ജാഫർ മാസ്റ്റർ ,മജീദ് പെരുമണ്ണ, വി.പി. കബീർ, ഐ. സൽമാൻ സി.കെ.ഫസീല , കുഞ്ഞി മരക്കാർ മലയമ്മ, പി.കെ. മുനീർ,വി.കെ. നിസാം, എന്നിവർ പ്രസംഗിച്ചു