
കുന്ദമംഗലം : ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്ക പെട്ട പുതിയ ജനപ്രതിനിധികൾ വരണാധി കാരി മുമ്പാകെ സത്യ പ്രതിജ്ഞ ചെയ്ത് അധികാര മേറ്റു . കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പഴയ ബസ്റ്റാൻ്റ് പരിസരത്ത് പ്രത്യാകം ഒരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ പി.ഷാജി മുതിർന്ന അംഗം വാർഡ് 15 ൽ നിന്നും ജയിച്ചുവന്ന പവിത്രൻ മെമ്പറെ ക്ഷണിക്കുകയും അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തു. ശേഷം പവിത്രൻ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു . യു.ഡി എഫ് -ബിജെപി അംഗങ്ങൾ അള്ളാഹു വിൻ്റെയും ഈശ്വരൻ്റെ യും നാമത്തിൽ സത്യവാചകം ചൊല്ലിയ പ്പോൾ ഇടത് അംഗങ്ങൾ ദൃഡ പ്രതിജ്ഞയിലാണ് സത്യവാചകം ചൊല്ലിയത് . ഇടത് കോട്ടയായ വാർഡ് 12 ൽ നിന്നും വിജയിച്ചു വന്ന UDF സാരഥി പ്രിയ ജിജിത്ത് നിരവധി വാഹന അകമ്പടിയോടെയും ബാൻ്റ് വാദ്യങ്ങളോടെ തുറന്ന കാറിൽ ആണ് സത്യ പ്രതിജ്ഞാ ചടങ്ങിന് എത്തിയത്. സത്യപ്രതി ജ്ഞാ ചടങ്ങിന് ശേഷം പടക്കം പൊട്ടിച്ചും മധുരം -കുടിവെള്ളം വിതരണം ചെയ്തു. ചടങ്ങിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാരായ ഖാലിദ് കിളിമുണ്ട , എം. പി. അശോകൻ , രാഷ്ടീയ പാർട്ടി പ്രതിനിധികളായ എം.കെ മോഹൻ ദാസ് , ഇ. എം സുരേഷ് സംസാരിച്ചു . ഗ്രാമപഞ്ചായ സിക്രട്ടറി ഗോകുൽപി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു . ശേഷം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ആദ്യ ഭരണസമിതി യോഗം ചെർന്നു 27 ൻ്റെ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് തിരഞ്ഞടുപ്പ് നോട്ടീസ് നൽകിയ ശേഷം പിരിഞ്ഞു























24. എം. ബാബു മോൻ IUML