
കുന്ദമംഗലം : സാൻ്റോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കുന്ന ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു,
2016-ലാണ് കുന്ദമംഗലത്ത് അവസാനമായി അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് നടന്നത്. അതിനുശേഷം എട്ടു വർഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ വൻ കായികമേള വീണ്ടും മടങ്ങിയെത്തുന്നത്.
ഒരുദേശത്തിന്റെ വികാരമായ ആ കാത്തിരിപ്പിൻ്റെ ആവേശം ഇപ്പോൾ ഗ്രാമം മുഴുവൻ നിറഞ്ഞൊഴുകുകയാണ്.
“ഫുട്ബോൾ കുന്ദമംഗലത്തിന്റെ സിരകളിലൂടെ ഒഴുകുകയാണ്, അത് വെറും കളിയല്ല, ഇവിടെ അത് ഒരു ആഘോഷമാണ്,”
2500 പേർക്ക് ഇരിക്കാവുന്ന വൻ ഗാലറി നിർമ്മിക്കുമെന്നും, കാണികൾ കൂടുതൽ എത്തിച്ചേരുകയാണെങ്കിൽ ഗാലറി വലുതാക്കാനാകുന്ന രീതിയിലായിരിക്കും ഒരുക്കമെന്നും
സ്ത്രീകൾക്കായി പ്രത്യേകം ഇരിപ്പിട സൗകര്യവും ഒരുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാൻ്റോസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാ, ടൂർണമെന്റ് കലാ കായിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തിയാണ് ടൂർണമെന്റ് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യയിലെ പ്രമുഖ 18 ടീമുകൾ പങ്കെടുക്കുന്ന മൽസരം ഫെബ്രുവരി ആദ്യവാരം സമാപിക്കും.
വാർത്താ സമ്മേളനത്തിൽ സാന്റോസ് പ്രസിഡന്റ് ബഷീർ നീലാരമ്മൽ, ജനറൽ സിക്രെട്ടറി മുഹ്സിൻ ഭൂപതി, ക്ലബ് മെമ്പർമാരായ റിയാസ് റഹ്മാൻ, ഫൈസൽ, തുടങ്ങിയവർ പങ്കെടുത്തു.