ഖാലിദ് കിളിമുണ്ട
കോഴിക്കോട് : പുല്ലാളൂർ “കാളപൂട്ട് “പറഞ്ഞു കേട്ട ഓർമ്മകൾ മാത്രം – ഇന്ന് (13 -11 -25) കാളപൂട്ട് നേരിൽ കണ്ടപ്പോൾ വിചാരിച്ചതിനേക്കാൾ പതിൻമടങ്ങ് ആവേശം…… നൂറു കണക്കിന് കാളപൂട്ട് പ്രേമികളുടെ ഹർഷാരവം …… ആർപ്പുവിളികൾ …… കോഴിക്കോടു് ജില്ലയിൽ നിന്നും, അയൽ ജില്ലകളിൽ നിന്നും എത്തിയ അണിഞ്ഞൊരുങ്ങിയ കാളകൾ……. കാഴ്ചയിൽ തന്നെ പേശി ബലവും,കായികശേഷിയും ഉള്ള നിരവധി വിദഗ്ധരായ യുവ കാളപൂട്ടുകാർ…… പലവിധ ഉൽപ്പന്നങ്ങളും, ചായ സ്നാക്സ്, ബോട്ടൽ വെള്ളം, വത്തക്ക തുടങ്ങിയവയുമായി കച്ചവടക്കാരുടെ ബഹളം… മിനുട്ടുകളുടെ വിത്യസത്തിന് കളത്തിലിറങ്ങി മത്സരത്തിൽ പങ്കെടുക്കുന്ന വിത്യസ്ത ടീമുകളിൽ പെട്ട കാളകൾ…. പഴയ കാല പ്രതാപത്തിൻ്റെ നേർചിത്രമായി ഇന്നും കാളപൂട്ടു മൽസരം കാണികൾക്കായി ഒരുക്കുന്ന സംഘാടകർക്കും, നടത്തിപ്പുകാർക്കും ത്യാഗത്തിൻ്റെ ഒട്ടേറെ കഥകൾ പറയാനുണ്ടാവും. പ്രതികൂലകാലാസ്ഥയിലും, പഴമയുടെ പെരുമ വിളിച്ചറിയിക്കുന്ന സമൃദ്ധിയും, ഐശ്വര്യവും, കാർഷിക വിളവെടുപ്പിൻ്റെ ആവേശവും കൂടി ചേർന്ന “കാളപൂട്ടിനെ “അണിയിച്ചൊരുക്കി ഓരോ വർഷവും ജനങ്ങൾക്ക് സമർപ്പിക്കുന്ന എല്ലാ മേഖലകളിലും ഉള്ള സംഘാടകരെ മുക്തകണ്ഠം പ്രശംസിക്കുന്നു.