കുന്ദമംഗലം : മുസ്ലിം സമുദായം ജീവൻ്റെ ഭാഗമായി സംരക്ഷിച്ച് വരുന്ന പവിത്രമായ വഖഫ് സ്വത്തുക്കൾ രേഖകളുടെ അഭാവം പറഞ്ഞ് കേന്ദ്ര സർക്കാർ പൊതു മുതലാക്കാൻ ശ്രമിക്കുന്നത് മുസ്‌ലിം ന്യൂനപക്ഷത്തോട് ചെയ്യുന്ന തികഞ്ഞ അപരാധവും മൗലിക അവകാശത്തിൻ്റെ ധ്യംസനവുമാണ്.സമസ്‌ത മുശാവറ അംഗവും മഹല്ല് ഫെഡറേഷൻ ആക്ടിംഗ് പ്രസിഡൻ്റുമായ ഡോ:ബഹുവുദ്ധീൻ നദ്‌വി അഭിപ്രായ പ്പെട്ടു:
അഖില കേരള വഖഫ് സംരക്ഷണ സമതി കുറ്റിക്കാട്ടൂർ യതീംഖാന ക്യാമ്പസിൽ സംഘടിപ്പിച്ച ഹെൽപ്പ് ഡസ്ക്ക്,വഖഫ് ഗൈഡൻസ് ക്ലാസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംരക്ഷണ സമിതി പ്രസിഡൻ്റ് എഞ്ചിനീയർ സി.മാമുക്കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു.വിവിധ മത സംഘടനകളെ പ്രതിനിധീകരിച്ച് സംസ്ഥാന മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗം ഖാലിദ് കിളിമുണ്ട;അഡ്വ:പി . എം മുഹമ്മദ് ഹനീഫ(KNM)ഡോ:കെ.അബ്ദുറഹിമാൻ,(ജമാഅത്തെ ഇസ്ലാമി)ടി .പി.സുബൈർ മാസ്റ്റർ (SKSSF),അബ്ദുൾ ഖാദർ കാരന്തൂർ,(ജന:സിക്രട്ടറി സംരക്ഷണ സമിതി)അഹമ്മദ്ഹാജി പേങ്കാട്ടിൽ,ഡോ:മുഹമ്മദ് അസ്ലം,അഡ്വ:അബൂബക്കർ തല്ലശ്ശേരി,ഉനൈസ് ഹുദവി,എൻ.കെ.യൂസുഫ്ഹാജി,എന്നിവർ സംസാരിച്ചു,ഉമ്മീദ് പോർട്ടൽ സാങ്കേതിങ്ക പരിഞ്ജാനം പങ്കരുന്ന ഗൈഡൻസ് മുൻ കോഴിക്കോട് ഡിവിഷണൽ ഓഫീസർ എം.റഹ്‌മത്തുല്ലാഹ് വഖഫുമായി ബന്ധപ്പെട്ട ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
മൂന്നൂറിൽ പരം മഹല്ല് പ്രതിനിധിക പങ്കെടുത്ത യോഗത്തിൽ എിഞ്ചിനീയർ ഇസ്മാഈൽ ഫറൂഖ് നന്ദി രേഖപ്പെടുത്തി