കുന്ദമംഗലം : പാർശ്ശ്വവൽകൃത വിഭാഗങ്ങളിൽ പെടുന്നവർ ഉൾപ്പെടെയുള്ളവരുടെ കിടപ്പാടങ്ങൾ ജപ്തിചെയ്യുന്ന നടപടികളുമായി ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികളുമായി മുന്നോട്ടുപോവുകയാണ്.സർഫാസി നിയമത്തിന്റെ പേരുപറഞ്ഞുകൊണ്ടാണ് സാമാന്യ നിയമങ്ങൾ പോലും പാലിക്കാതെ ജപ്തി നടപടികൾ തുടരുന്നത്.കേരള സർക്കാർ കിടപ്പാടം ജപ്തി ചെയ്യാതിരിക്കാൻ കൊണ്ടുവന്ന ഏക കിടപ്പാട സംരക്ഷണ നിയമത്തെപ്പോലും കാറ്റിൽ പറത്തിക്കൊണ്ടാണ് ജപ്തി തുടരുന്നത്. ഈ സാഹചര്യത്തിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ കോഴിക്കോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയർപേഴ്സൺ കൂടിയായ പൗരാവകാശ പ്രവർത്തകൻ അഡ്വ: പി.എ.പൗരൻ ആവശ്യപ്പെട്ടു.

ജില്ലാ ചെയർപേഴ്സൺ പി.കെ.ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ഗീതാഭായി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജനകീയ പ്രസ്ഥാനത്തിന്റെ ജനറൽ കൺവീനർ വി.സി.ജന്നി, സംസ്ഥാന നേതാക്കളായ അഡ്വ:പി.ജി.മാനുവൽ, പി.കെ.വിജയൻ,ഇ.പി.അൻവർ സാദത്ത്, ഗഫൂർ, വി.എ.ബാലകൃഷ്ണൻ, ടി.പി.പുഷ്കരൻ, സന്തോഷ് ഭാസ്കരൻ, പി.എ.കുട്ടപ്പൻ, പി.സി.മുഹമ്മദ്, വേണുഗോപാലൻ കുനിയിൽ എന്നിവർ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി പി.കെ.ഷാജി(ജനറൽ കൺവീനർ),വേണുഗോപാലൻ കുനിയിൽ(ചെയർ പേഴ്സൺ) ,വൽസല എൻ.കെ(ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.