കുന്ദമംഗലം : പന്തീർ പാടം റഫ അപാർട്ട് മെൻ്റിൽ താമസിക്കുന്ന വേനപ്പറ അരഞ്ഞാണിയിൽ ത്രേസ്യാമ (72 ) താമരശേരിയിൽ ഉള്ള മകൻ്റെ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴേക്കും മകൾ വീട് പൂട്ടി പോയ തായി പരാതി . രണ്ട് ആൺ കുട്ടികളും ഒരു പെൺ കുട്ടിയും ഉള്ള അമ്മ വേനപ്പാറ യുള്ള സ്ഥലവും പുരയിട വും വിറ്റ ശേഷം മകൾ ബിൻസി യുടെ കൂടെയാണ് താമസം . അമ്മക്കുള്ള ഭക്ഷണവും മറ്റും തൊട്ടടുത്ത താമസക്കാരും മറ്റുമാണ് നൽകുന്നത്. വാർഡ് മെമ്പർ ഫാത്തിമ ജെസ്ലി കുന്ദമംഗലം ജനമൈത്രി പോലീസിൽ വിവരം നൽകിയി ട്ടുണ്ട്.
