കുന്നമംഗലം.ലോക ഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുന്നമംഗലം സർക്കിൾ പരിധിയിൽ വരുന്ന സ്കൂളുകളിൽ SNF@സ്കൂൾ പദ്ധതി നടത്തുകയുണ്ടായി. ചാത്തമംഗലം ആർഇസി ജീവിഎച്ച്എസ്എസിൽ നൂറോളം കുട്ടികൾക്ക് കുന്നമംഗലം ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ.അനു എ പി യും, സാവിത്രി ദേവി സാബു മെമ്മോറിയൽ കോളേജിലെ അസ്സിസ്റ്റാന്റ് പ്രൊഫസറും ന്യൂട്രിഷനിസ്റ്റുമായ അഞ്ജലി പി പി യും ബോധവൽക്കരണ ക്ലാസുകൾ നടത്തി. കുട്ടികൾക്ക് നോട്ടീസും പഴവര്ഗങ്ങളും വിതരണം ചെയ്തു. സ്കൂളിൽ പ്രദർശിപ്പികാനായി പോസ്റ്ററും ഈറ്റ് റൈറ്റ് കൈപുസ്തകവും പ്രധാനദ്ധ്യാപകർക് കൈമാറി. പ്രധാനാധ്യാപിക കെ. ശ്രീകല, അധ്യാപകരായ സേതുമാധവൻ,
മുഹമ്മദ് യാസീൻ എന്നിവർ പ്രസംഗിച്ചു.
