കുന്ദമംഗലം: പുറ്റാട്ട് മലയിൽ മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ട് പ്രസിഡൻ്റിന് നേരെയുണ്ടായ ആരോപണത്തിൽ അടിയന്തിരമായി വിളിച്ചു ചേർത്ത കുന്ദമംഗലം പ്രസ് ക്ലബ് ജനറൽ ബോഡി യോഗം നിലവിലെ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തതിൻ്റെ ഭാഗമായി പ്രസിഡൻ്റിനെ താൽക്കാലികമായി തൽ സ്ഥാനത്ത് നിന്ന് മാറ്റി നിർത്താൻ തീരുമാനിക്കുകയും വൈസ് പ്രസിഡൻ്റ് സർവ്വദമനൻ കുന്ദമംഗലത്തിന് ചുമതല നൽകുകയും ചെയ്തു. പ്രസിഡൻ്റ് പ്രസ്സ് ക്ലബിൻ്റെ മറ്റെന്തെങ്കിലും ചുമതല വഹിക്കുന്നുണ്ടെങ്കിൽ അതിൽ നിന്നും മാറി നിൽക്കണമെന്നും യോഗം തീരുമാനിച്ചു.വൈസ് പ്രസിഡണ്ട് സർവ്വമനൻ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. ഹബീബ് കാരന്തൂർ , കോയ കുന്ദമംഗലം , രവീന്ദ്രൻ കുന്ദമംഗലം , നാസർ കാരന്തൂർ , ഹരിദാസൻ മാസ്റ്റർ , സുജിത്ത് മാസ്റ്റർ , അബൂബക്കർ കുന്ദമംഗലം , കെ. എം എ റഹ്മാൻ പ്രസംഗിച്ചു . സിക്രട്ടറി ബഷീർ പുതുക്കുടി സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.