കുന്ദമംഗലം: പുറ്റാട്ട് മലയിൽ മാലിന്യം കത്തിച്ച സംഭവത്തിൽ കുന്ദമംഗലത്തെ പ്രാദേശിക ഓൺലൈൻ ന്യൂസ് എംഡിക്ക് ഗ്രാമ പഞ്ചായത്ത് നൽകിയ നോട്ടീസ് പ്രകാരം 5000 രൂപ ഫൈൻ അടച്ചു. ഇക്കഴിഞ്ഞ ദിവസം പുറ്റാട്ട് മലയിൽ പ്രവർത്തിച്ചു വരുന്ന ഫുഡ് കേന്ദ്രത്തി ൻ്റെ സമീപം ഇയാൾ പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ട് വന്ന് തള്ളുകയും അവിടെ വെച്ച് കത്തിക്കുക യും ചെയ്തത് വിവാദമായിരുന്നു. ഇതിനെതിരെ ലഭിച്ചപരാതി യുടെ അടിസ്ഥാന ത്തിൽ പഞ്ചായത്ത് രാജ് ആക്ട് 1994- 13 -219 N 219 AC ആക്ട് പ്രകാരം പതിനായിരം രൂപ ഫൈൻ അടിക്കുകയോ ഇതിനെ തിരെ ഉപക്ഷേ പം വല്ലതുമുണ്ടെങ്കിൽ മറുപടി നൽകാനും കാണിച്ച് ഗ്രാമപഞ്ചായത്ത് സിക്രട്ടറിഇയാൾക്ക് കത്ത് നൽകിയി രുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത് ഓഫീസിൽ എത്തി 5000 രൂപ ഫൈൻ അടച്ചത്.