കുന്ദമംഗലം ;മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സുന്നി ജുമാ മസ്ജിദ് പരിസരത്ത് വഴിയാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും സൗജന്യ കുടിവെള്ള സംവിധാനം ആരംഭിച്ചു. മസ്ജിദിന് സമീപത്തെ ഫുട്പാത്തിലൂടെയുള്ള കാൽനടക്കാർക്കും, ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹന ഉടമകൾക്കും ശുദ്ധീകരിച്ചദാഹജലം ലഭ്യമാക്കുയാണ് ഇതുകൊണ്ട് ഉദ്യേശിക്കുന്നതെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
മഹല്ല് ഖത്തീബ് അബ്ദു ന്നൂർ സഖാഫി ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡണ്ട് കെ അബ്ദുൽ മജീദ് ഹാജി, ട്രഷറർ കെ ഉമ്മർഹാജി, അഷ്റഫ് സഖാഫി , പി അബ്ദുറസാഖ് ഹാജി, കെ ജബ്ബാർ, സുലൈമാൻ നിരവത്ത്, ഇ പി ആലി ഹാജി,
കെ അബ്ദുൽ മജീദ്, എം കെ മുനീർ, എന്നിവർ സംസാരിച്ചു.