കുന്ദമംഗലം : ദേശീയ പാത ഈസ്റ്റ് കാരന്തൂർ നേഷനൽ ഹൈവേ അതോറിറ്റി നിർമ്മിച്ചുവരുന്ന ഡ്രൈനേജ് നിർമ്മാണം പുരോഗമിക്കുന്നതിനിടെ സ്വകാര്യ സ്ഥാപനം നിർമ്മിച്ചവെയിറ്റിംഗ് ഷെഡ്ഡ് തൊടരുത് എന്ന നിർദേശം NH അധികൃതർക്ക് മുകളിൽ നിന്നും ലഭിച്ചതോടെ ബസ്റ്റോപ്പ് തൊടാതേ ഡ്രൈനേജ് നിർമ്മാണം നടത്തിയാൽ മതിയെന്ന് NH അധികൃതർക്ക് നിർദേശം നൽകി. ദേശീയ പാത യോരത്ത് സ്ഥിചെയ്യുന്ന നിരവധി സ്ഥാപനങ്ങളുടെ മുൻഭാഗം ഡ്രൈനേജ് നിർമ്മാണത്തിനായി പൊളിച്ചു നീക്കിയുംമറ്റും നിർമ്മിക്കുന്ന പ്രവൃത്തി വെയിറ്റിംഗ് ഷെഡ്ഡിനടുത്ത് എത്തിയപ്പോൾ കുറഞ്ഞ ഭാഗം പൊളിച്ചു നീക്കിയാൽ ഒന്നും സംഭവിക്കാൻ ഇല്ലെന്നിരി ക്കെആരെയാണ് NH അധികൃതർ ഭയക്കുന്ന തെന്നും നാട്ടുകാർ ചോദിക്കുന്നു. ഡ്രൈനേജ് നിർമ്മാണം നല്ല രീതിയിൽ കുറ്റമറ്റ രീതിയിൽ പൂർത്തീക രിക്കുകയാണ ങ്കിൽ കാരന്തൂർ മുതൽ കുന്ദമംഗലം വരെ റോഡിൻ്റെ ഒരു വശം ചേർന്ന് കാൽനട യാത്രക്കാർക്ക് ഭയമില്ലാത നടക്കുവാൻ സാധിക്കും.