രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനം പൗരസമിതി പന്തീർപാടം സമുചിതമായി ആചരിച്ചു.
രാവിലെ 7.30 ന് പന്തീർപാടം അങ്ങാടിയിൽ നടന്ന ചടങ്ങിൽ ഡോക്ടർ ആർദ്ര . എസ് .മോഹൻ ദേശീയ പതാക ഉയർത്തി. മധുസൂദനൻ പന്തീർപാടം, സലീം ഒളോങ്ങൽ, കെ.പി. ഗണേശൻ, കെ.കെ. മുഹമ്മദ്, കെ.യം. ഗിരീഷ്, ജയരാജൻ, തുടങ്ങിയവർ നേതൃത്വം നൽകി.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കളിമുണ്ട സ്വാതന്ത്ര്യ ദിനസന്ദേശം നൽകി.
വാർഡ് മെമ്പർമാരായ കെ.കെ. സി നൗഷാദ്, നജീബ് പാലക്കൽ എന്നിവർ സംസാരിച്ചു.
