
കുന്ദമംഗലം : പഞ്ചായത്ത് തെരെഞ്ഞടുപ്പിന്റെ മുന്നൊ രുക്കത്തിന്റ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി രണ്ടാംഘട്ട ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഖാലിദ് കിളിമുണ്ട ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ ഒ ഉസ്സയിൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി സംസാരിച്ചു പി കെ ഷറഫുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതിഅംഗമായി തെരെഞ്ഞടുത്ത ഖാലിദ് കിളിമുണ്ടയെ അരിയിൽ മൊയ്തീൻ ഹാജി ഹാരമണിയിച്ചു . ജനറൽ സിക്രട്ടറി എം ബാബുമോൻ സ്വാഗതവും ട്രഷറർ സി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു
