കുന്ദമംഗലം :മുസ്ലിം യൂത്ത് ലീഗിൻറെ പ്രവർത്തനങ്ങൾ വിലമതിക്കാൻ ആവാത്തതാണെന്നും സമൂഹത്തിനും സമുദായത്തിനും ജീവകാരുണ്യ മേഖലയിലും യൂത്ത്ലീഗ് നൽകുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്നും മുറിയനാൽ ശാഖാ യൂത്ത്ലീഗ് ദിശ കാമ്പയിൻ സമ്പൂർണസമാപന സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു.പരിപാടിയിൽ റിയാസ് മുറിയനാൽ അധ്യക്ഷത വഹിച്ചു, ഖാലിദ് കിളിമുണ്ട,ഒ.ഉസൈൻ ,അരിയിൽ അലവി എം.ബാബുമോൻ,എ പി സഫിയ,സൈഫുദ്ധീൻ, KK ശമീൽ ,എംവി ബൈജു,മിറാസ്,വി പി അബൂബക്കർ,മൊയ്തീൻ കെ , മുസ്തഫ വിപി,ടി കബീർ,ഫാത്തിമ ജെസ്ലി,ടി കെ സൗദ,ഷമീർ മുറിയനാൽ,മൻസൂർ എ പി,ആഷിഖ് പി കെ,ഷബീബ്,സുഹൈല,കബീർ തോട്ടത്തിൽ(CH സെന്റർ )എന്നിവർ സംസാരിച്ചു ഷൌക്കത്ത് എ സി സ്വാഗതവും മുഹമ്മദ് പി കെ നന്ദിയും പറഞ്ഞു
