കുന്ദമംഗലം : വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം ഏരിയ കൺവെൻഷൻ കെ.സി. നായർ ഓഡിറ്റോറിയത്തിൽ ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വ്യാപാര, വ്യവസായ വളർച്ചക്ക് നവ മാധ്യമങ്ങൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും ഇതിനായുള്ള ശിൽപശാലകൾ സമിതി സംഘടിപ്പിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി രഘുത്തമൻ ബാലുശ്ശേരി, ജില്ല വൈസ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ, വനിത സമിതി ജില്ല പ്രസിഡന്റ് ഷൈനിബ ബഷീർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.എം. ബൈജു സ്വാഗതവും ട്രഷറർ നാസർ കാരന്തൂർ നന്ദിയും പറഞ്ഞു.