കുന്ദമംഗലം: സമൂഹം വിലയിരുത്തപ്പെടുന്നത് അവരുടെ കലാ -സാഹിത്യ രംഗത്തെക്കുടി പരിഗണിച്ചു കൊണ്ടാണെന്നും സംഗീതം മരുന്നില്ലാത്ത പല രോഗങ്ങളുടെയും മരുന്നാണെന്നും സിനി ആർട്ടിസ്റ്റും, കേരള കലാ ലീഗ് സ്‌റ്റേറ്റ് ജനറൽ സെക്രട്ടറിയുമായ തൽഹത്ത് കുന്ദമംഗലം അഭിപ്രായപ്പെട്ടു. പന്തീർപാടം മുസ്ലീം ലീഗ് ഓഫിസ് ശിഹാബ് തങ്ങൾ സൗധം ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലാ സന്ധ്യ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഗീതം ആസ്വദിക്കുമ്പോൾ അയാളുടെ രക്തത്തിലെ ലാട്രിക് ആസിഡ് കുറയുകയും, റിലാക്ഷേഷൻ നൽകുന്ന എൻറോർഫിൻ പോലുള്ള ന്യുറോ ട്രാൻസ്മിറ്റേഴ്സിന്റെ അളവ് കുടുകയും ചെയ്യുന്നതായി ശാസ്ത്രലോകം വിലയിരുത്തുന്നതായും അത് കൊണ്ട് കലയെ തള്ളി പറയുന്നതിന് പകരം അത് എങ്ങിനെ സമൂഹ നന്മക്ക് പ്രയോജനപ്രദമാക്കാമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.പി.നജീബ് അധ്യക്ഷത വഹിച്ചുയു.സി.രാമൻ, ടി.എം.സി അബൂബക്കർ ,മുജീബ് ആവിലോറ, ഒ.ഉസ്സയിൻ, എം.ബാബുമോൻ, ഒ.സലീം,സി അബ്ദുല്‍ ഗഫൂര്‍ ,കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു പി.നജീബ് സ്വാഗതവും കെ.കെ ഫൈറൂസ് നന്ദിയും പറഞ്ഞു