
കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് കുരിക്കത്തൂരിൽ നിർമിച്ച പഞ്ചായത്ത് കുളത്തിൽ കഴിഞ്ഞ വർഷം ഒരു വിദ്യാർത്ഥി മരിക്കുകയും അതിന് ശേഷം ചേർന്ന ഭരണസമിതി മീറ്റിഗിൽ അവിടെ സുരക്ഷ ഒരുക്കണമെന്ന് ആവിശ്യം ഉയർത്തിയിരുന്നു ഉന്നയിച്ച വിഷയത്തിൽ യാതൊരു സുരക്ഷ ക്രമീകരണവും നടത്താതെ വീണ്ടും കുളം തുറന്നുകൊടുക്കുകയും കഴിഞ്ഞ ദിവസം വീണ്ടും ഒരു വിദ്യാർത്ഥി മരിക്കുകയും ചെയ്തു പഞ്ചായത്ത് അധികൃതരുടെ ഇത്രയും വലിയ അനാസ്ഥയിൽ പ്രതിഷേധിച്ചു യുഡിഎഫ് മെമ്പർമാർ ഭരണസമിതി യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയി പ്രധിഷേധസമരത്തിൽ മെമ്പർമാരായ കെ കെ സി നൗഷാദ്, പി കൗലത്ത്, ജിഷ ചോലക്കമണ്ണിൽ, ലീന വാസുദേവ്, യു സി ബുഷ്‌റ, ഫാത്തിമ ജെസ്‌ലി, അംബികദേവി, സമീറ അരീപ്പുറം തുടങ്ങിയവർ പങ്കെടുത്തു.
