കുന്ദമംഗലം : ദീർഘ വീക്ഷണമില്ലാതേ പിണറായി സർക്കാർ നടപ്പിലാക്കിയ കെ. സ്മാർട്ട് പദ്ധതി ഉടൻ പിൻ വലിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി. രാമൻ ആവശ്യപെട്ടു.
ലോക്കൽ ഗവൺമെന്റ് മെംബേർസ് ലീഗ് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സഭ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യു സി. ദീർഘ വീക്ഷണമില്ലാതെ നടപ്പാക്കിയ കെ സ്മാർട്ട് പദ്ധതി സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്നും ലക്ഷകണക്കിന് ഭവനരഹിതരോടുള്ള സർക്കാരിന്റെ വഞ്ചനയാണ് PMAY പദ്ധതി അട്ടിമറിച്ച് ലൈഫ് ലിസ്റ്റിൽ ഉള്ളവരെ മാത്രം ലിസ്റ്റിൽ ഉൾപ്പെടുത്തി വീട് നൽകാനുള്ള തീരുമാനമാണന്നും അദ്ദേഹം ആരോപിച്ചു . ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ഒ ഉസ്സയിൻ, സെക്രട്ടറി എ കെ ഷൗക്കത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം ബാബുമോൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി വി ഷംജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി കൗലത്ത്, ഷൈജവളപ്പിൽ, യുസി ബുഷറ, ഫാത്തിമ ജെസ്‌ലി, സമീറ അരീപുറം എന്നിവർ സംസാരിച്ചു.
