ഹബീബ് കാരന്തൂർ
കുറ്റിക്കാട്ടൂര്‍: ബീലൈന്‍ പബ്ലിക് സ്‌കൂളില്‍ രക്തദാന ക്യാംപ് നടത്തി. കോഴിക്കോട് ബീച്ച് ആശുപത്രി, എസ്.ബി.ഐ, ഹോപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ക്യാംപ് ബീലൈന്‍ പബ്ലിക് സ്‌കൂള്‍ പ്രസിഡന്റ് എന്‍.പി കോയ ഹാജി ഉദ്ഘാടനം ചെയ്തു. എ.വി കോയ, അലവി ഹാജി, സൈനുദ്ദീന്‍, സലാം ഹാജി, ഇ.എം സലീല്‍, ഇ. മുനീര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി ഷക്കീല, വൈസ് പ്രിന്‍സിപ്പല്‍ ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ രഹനാസ് ഹാരിസ്, ഹോപ്പ് പ്രസിഡന്റ് നാസര്‍ ആയഞ്ചേരി, എസ്.ബി.ഐ എച്ച്.ആര്‍ മാനേജര്‍ വൈഗ പ്രസംഗിച്ചു. ക്യാംപില്‍ 70 ലേറെ പേര്‍ രക്തദാനം നടത്തി.
