കുന്ദമംഗലം:പന്തീർപാടത്തെ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായിരുന്ന വടക്കയിൽ പോക്കർ സാഹിബ് എക്സലൻസ് അവാർഡ് 2025- അഞ്ചാം വർഷവും എസ്.എസ്.എൽ.സി. പ്ളസ് ടു, മദ്രസ്സ പൊതു പരീക്ഷകളിലെ ഉന്നത വിജയികൾക്ക് നൽകി. കേരള ഹൈക്കോടതിയിൽ,അഡ്വക്കേറ്റായി എൻറോൾ ചെയ്ത പി.പി. സാലിം, ഡോ: ഐശ്വര്യ ആർ എന്നിവരേയും ആദരിച്ചു.നോർത്ത് വ്യൂ ഓഡിറ്റോറി യത്തിൽ നടന്ന ചടങ്ങ്
സജീവ്- എസ് ( ഇൻസ്പക്ടർ ഓഫ് പോലീസ് ചേവായൂർ ) ഉൽഘാടനം കർമ്മം നിർവ്വഹിച്ചു – ചെയർമാൻ ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ശിഹാബുദ്ധീൻ മദനി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ എം. ബാബു മോൻ,കെ.സി.അബു ,ടി.പി. ഖാദർ, വി. മുഹമ്മദ്ഹാജി, എം-അബ്ദുറഹിമാൻ,ബഷീർ പൂനൂർ, എ.പി. സഫിയ, ഗ്രാമ പഞ്ചായത്തംഗം ഫാത്തിമ ജസ്ലി,സുഹൈല – ടി., കെ.കെ.ഷമീൽ സംസാരിച്ചു.
