പൊന്നാനി : എരിക്കാം പാടം സ്വദേശിയും ടി ഐ യു പി സ്കൂൾ അറബിക് അധ്യാപകനുമായ പുല്ലവളപ്പിൽ ജമാലുദ്ദീൻ്റെ വീഡിയോ യാണ് സമൂഹ മാധ്യമം ഏറ്റെടുത്തത്. സ്കൂൾ ഡസ്ക് പല്ലിൽ കടിച്ചെടുത്ത് നടക്കുന്നതാണ് വീഡിയോ .
ഇക്കഴിഞ്ഞ 2025 മെയ് 10 ന് ശനിയാഴ്ച മലപ്പുറം GBHSS ൽ UP അറബിക് DRG പരിശീലന സമയത്ത് സഹാധ്യാപകരുടെ ആവശ്യപ്രകാരം ഇദ്ദേഹം നടത്തിയ പ്രകടനമാണ് ഈ വീഡിയോയിൽ ഉള്ളത്. ഈ വീഡിയോ കണ്ട കൂട്ടുകാരായ നിസാർ കെ പൊന്നാനി, സ്കൂൾ ഹെഡ്മാസ്റ്റർ കോയ മാഷ് ഗഫൂർ മാഷ് എന്നിവരുടെ നിർബന്ധ പ്രകാരമാണ് റീൽസ് ആയി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആദ്യ 12 മണിക്കൂറിൽ പതിനായിരം പേർ കണ്ട വീഡിയോ പിന്നീട് കുതിക്കുകയായിരുന്നു 30 മണിക്കൂർ കൊണ്ട് അഞ്ചരലക്ഷം ആളുകൾ കണ്ടത് ഉദ്ദേഹത്തേയും കൂട്ടുകാരേയും ഞെട്ടിച്ചിരിക്കുകയാണ്. പല്ല് കൊണ്ട് തേങ്ങ പൊളിക്കുക റെക്കോർഡ് സമയം 28 സെക്കൻ്റ് ) മണ്ണണ്ണ തുപ്പി തീ കത്തിക്കുക ബ്ലേഡ് വായിൽ വെച്ച് നടക്കുക ബ്ലേഡ് കടിച്ച് തുപ്പുക എന്നിവയും പരിശീലിച്ചിട്ടുണ്ട്.
ആരും ചെയ്യാത്ത കാര്യങ്ങൾ പരീക്ഷിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ഇവ ചെയ്ത് തുടങ്ങിയത്.
സ്കൂളിൽ പരിപാടികൾ നടക്കുമ്പോൾ ക്ലാസ് അറേഞ്ച് ചെയ്യുന്നതിൻ്റെ ഇടയിൽ ചെറിയ ബെഞ്ചുകൾ കടിച്ചെടുത്തായിരുന്നു തുടക്കം.
ഇപ്പോൾ വീഡിയോ കണ്ടവർ ആറര ലക്ഷം പേർ
ഭാര്യ ഷറഫുന്നിസ
മക്കൾ
നിജാഹ് ബിൻ ജമാൽ (ജിയോളജിസ്റ്റ് UAE)
ശിജാഹ് ബിൻ ജമാൽ
റിജാഹ് ബിൻ ജമാൽ
ഫാത്തിമ്മ ജന്ന
സർവ്വീസ് 31 വർഷം
2029 ൽ റിട്ടയർ ചെയ്യും.
വാർത്ത മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക
➖➖➖➖➖➖➖➖➖➖
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക
മാക്കൂട്ടം ന്യൂസ് M news
https://mnewsmedia.com/?p=29927
➖➖➖➖➖➖➖➖➖
For More updates
Visit:www.mnewsmedia.com
Visit our Facebook page :https://www.facebook.com/makkoottamnewsonline/
To join our watsappp group click here :https://chat.whatsapp.com/K3ILTUbmyEWI3Nb8SbfxlX •▪︎▪︎▪︎▪︎•