കുന്ദമംഗലം: പ്രളയാനന്തര കേരളത്തിലെ കർഷകർക്ക് ഒരു കൈതാങ്ങ് എന്ന പദ്ധതിയുമായി കോഴിക്കോട് പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് കുന്ദമംഗലത്ത് പ്രാദേശിക സെമിനാർ സംഘടിപ്പിച്ചു. കാർഷിക മേഖലയുടെ വീണ്ടെടുപ്പിനും ഗ്രാമീണ മേഖലയുടെ വികസനത്തിനുമായി നിരവധി പദ്ധതികൾക്കുള്ള വായ്പകളുടെ വിശദാംശങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് സെമിനാർ ലക്ഷ്യമിടുന്നത്. കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് ടി വിശ്വനാഥൻ ഉദ്ഘാടനംനിർവ്വഹിച്ചു. ഡയരക്ടർ പി.കെ.സത്യൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഗ്രാമ വികസനബാങ്ക് റീജിനൽ മാനേജർ പി.എ.കൃഷ്ണൻകുട്ടി, അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് ഒാഫീസർ എം.രവീന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഷൈജവളപ്പിൽ, എം.കെ.മോഹൻദാസ്, ഒ.വേലായുധൻ എന്നിവർ പ്രസംഗിച്ചു. കെ.ശ്രീധരൻ സ്വാഗതവും ഇ.വി.അശോക് കുമാർ നന്ദിയും പറഞ്ഞു.
(photo: കോഴിക്കോട് പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് കുന്ദമംഗലത്ത് സംഘടിപ്പിച്ച പ്രാദേശിക സെമിനാർ ബാങ്ക് പ്രസിഡണ്ട് ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു