കുന്ദമംഗലം: കിടപ്പാട ജപ്തി എഴുതി തള്ളണമെന്നാ വശ്യപെട്ട് മാർച്ച് 25 ചൊവ്വാഴ്ച കോഴിക്കോട് കലക്ട്റ്റോലേക്ക് സർഫാസി വിരുദ്ധ സമിതി നടത്തുന്ന മാർച്ചിൻ്റ പ്രചരണ ജാഥക്ക് കുന്ദമംഗലം പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സ്വീകരണം നൽകി. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം സംസ്ഥാന കമ്മറ്റി അഗം പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ചെയർമാൻ പി.കെ. ഷാജി അധ്യക്ഷത വഹിച്ചു. പത്മാവതി അമ്മ , വി.എ. ബാലകൃഷ്ണൻ ഗീത ഭായ് സംസാരിച്ചു
