ഖാലിദ് കിളിമുണ്ട
കുന്ദമംഗലം : നമ്മളിൽ പലരും ഇടക്കിടെ വിദേശ യാത്ര നടത്തുന്നവരായിരിക്കും – അധിക പേരും വിദേശ യാത്രയിൽ കോട്ടും സൂട്ടും ഒക്കെ ധരിച്ചായിരിക്കും യാത്ര – പുരുഷന്മാരാവുമ്പോൾ ചുരുങ്ങിയത് ഒരു പാൻ്റ്സും ഷൂവും എങ്കിലും ധരിച്ചിരിക്കും. സ്ത്രീകളാണെങ്കിൽ ചുരിദാർ ,സാരി , പർദ്ദ ഓവർ കോട്ട് , ഷൂ എന്നിവ കരുതിയിരിക്കും. എന്നാൽ ചാലിയിൽ ആയിഷ എന്ന കുഞ്ഞിത്താ വീട്ടിൽ നടക്കുന്ന അതേ വേഷത്തിൽ തന്നെ സിങ്കപ്പൂർ യാത്ര നടത്തി. “വെള്ള തുണിയും പെങ്കുപ്പായവും “ധരിച്ചു്. കാതിലും കഴുത്തിലും സ്ഥിരമായി ധരിക്കുന്ന സ്വർണ്ണാഭരണങ്ങൾ. ഇതേ വേഷത്തിൽ സിങ്കപ്പൂരിലെ രാജവീഥികളിലൂടെ, എൺപത്തി നാലു് വയസ്സായ കുഞ്ഞിത്ത നിർഭയമായി സായഹ്നസഞ്ചാരം നടത്തിയപ്പോൾ, ആധുനികതയുടെ ആൾ രൂപങ്ങളായ പുതുതലമുറക്ക് ആശ്ചര്യം. പുരാതന തറവാടായ കണ്ണങ്ങരഫാമിലി ട്രസ്റ്റ് അംഗമായ കുഞ്ഞിത്തായെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ,ട്രസ്റ്റ് പ്രസിഡണ്ട് കെ.സി.അബു ഹാരാർപ്പണം നടത്തി ആദരിച്ചു.
