
കുന്ദമംഗലം : കുന്ദമംഗലം ടെലഫോൺ എക്സേഞ്ചി നടുത്തുള്ള കെ.ജി. എം ലോഡ്ജിൽ വെച്ച് 28 ഗ്രാം എംഡിഎംഐയുമായി രണ്ട് യുവാക്കൾ പിടിയിൽ.പാലക്കോട്ട് വയൽ ഐ.എം.ജി താഴം അതുൽ പി.പി മുണ്ടിക്കൽ താഴം സ്വദേശി ഷാഹുൽ ഹമീദ് പി കെ എന്നിവരാണ് പിടിയിലായത്. ലോഡ്ജിൽ മുറിയെടുത്ത് കോളേജ് വിദ്യാർത്ഥികൾ, ടർഫ്, മാളുകൾ എന്നിവ കേന്ദ്രികരിച്ചാണ് ചില്ലറ വില്പന നടത്തുന്നത് .ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ഉമറിന്റെ നേതൃത്വത്തിലുള്ള കുന്നമംഗലം പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് ചേർന്നാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും എംഡി എത്തിച്ച് ചില്ലറ വില്പന നടത്തുന്നവരിൽ പ്രധാനികളാണ് ഇരുവരും പലതവണയായി ഡാൻസ് സംഘത്തിന് വെട്ടിച്ചു കടന്നു കളഞ്ഞ പ്രതികളെ വളരെ തന്ത്രപരമായാണ് വലയിലാക്കിയത്. ഒരു മാസത്തോളമായി ഇവർ ഇവിടെ താമസിച്ചു വരുന്നത് .
