
കുന്ദമംഗലം : ലഹരിക്കെതിരെയുള്ള യൂത്ത് ലീഗിന്റെ പ്രവർത്തനം മാതൃകപരമെന്ന് കുന്ദമംഗലം റെയ്ഞ്ച് എക്സൈസ് ഓഫിസർഎൻ. സുജിത്ത് പറഞ്ഞു. കുന്ദമംഗലത്ത് ലഹരിക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പഴയ ബസ്റ്റാൻറ് പരിസര ത്ത് സംഘടിപ്പിച്ച മില്ല്യൻ ഷൂട്ടും പ്രതിജ്ഞയും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം . പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു . ബ്കെ പി ശൈഫുദീൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി,കെ കെ ഷമീൽ, എം വി ബൈജു,ടി കെ സീനത്ത്, സുൽഫി കുന്നമംഗലം, കെ കെ സി നൗഷാദ്, കൗലത്ത്,ഫാത്തിമ ജസ്‌ലി, ഷമീറ അരീപ്പുറം, നജീബ് പി,ഉബൈദ് ജി കെ, അൻഫാസ് കാരന്തൂർ, അൻവർ വി ഇ, റാഷിഖ്, സുഫിയാൻ, ഷമീർ മുറിയനാൽ, അമീൻ എൻ കെ,നിസാർ യൂ പി,അഷ്‌റഫ് എം ടി, നാസർ ടി, മുഫ്സിദ്,മനാഫ് കളരിക്കണ്ടി തുടങ്ങിയവർ സംസാരിച്ചു
ഭാഗമായവർക്ക് സമ്മാനങ്ങളും നൽകി
എക്സൈസ് ഓഫീസർ പറഞ്ഞ വാക്കുകൾ
ഒരു കാലത്ത് അടച്ചുറപ്പുള്ള വീടുകൾ ലഹരി കയറില്ല എന്ന ബോധമായിരുന്നുവെങ്കിൽ ഇന്ന് അതെല്ലാം നഷ്ട്ടപെടുകയാണ്
വീടുകളുടെ അകത്തളങ്ങളിൽ നിന്നും വേദനയുടെ കഥകളാണ് പറയുന്നത് . ഒരു കുഞ്ഞ് കാല് കാണാൻ ആഗ്രഹിച്ച് പത്ത് മാസം ഗർഭം ചുമന്ന് നൊന്ത് പ്രസവിച്ച പല അമ്മമാർ ഇന്ന് പറയുകയാണ് ഞങ്ങൾക്ക് മക്കളെ വേണ്ടായിരുന്നുവെന്ന് ….
പഴയ കാലത്ത് പൊതു സമൂഹത്തെ ബോധവാന്മാരാക്കുന്നത്തിലായിരുന്നു ശ്രദ്ധയെങ്കിൽ ഇന്ന് സ്വന്തം കുടുംബത്തിൽ നിന്നും തുടങ്ങേണ്ട അവസ്ഥയാണ്
ഇന്ന് എല്ലാവർക്കും ഭയമാണ്
ആശ്രയം ആവേണ്ടവർ അന്തകരായി മാറുന്നു…ഇതിനൊക്കെ പ്രധാന വില്ലന്മാർ ലഹരിയുടെ ഉപയോഗമാണ്…
ഇതിനെതിരെ യുവാക്കൾ രംഗത്തിറങ്ങണം
മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ഈ പ്രവർത്തനം അഭിനനന്ദങ്ങൾ അർഹിക്കുന്നു…
