കുന്ദമംഗലം : “വികസനംതേടുന്ന കുന്ദമംഗലം”അനാസ്ഥ തുടരുന്ന എം.എൽ എ* എന്ന വിഷയം ഉയർത്തി കാട്ടി കുന്ദമംഗലം മണ്ഡലം മുസ്ലിംലീഗ് പ്രതിഷേധ ജ്വാല ഒക്ടോബർ 26 ശനി വൈകു: 3.30 ന് കുന്ദമംഗലത്ത് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 13 വർഷക്കാലം കുന്ദമംഗലം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി.എ. റഹീം എം.എൽ.എ.2016ലെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്ലാ വീടുകളിലും വിതരണം ചെയ്ത പ്രകടന പത്രികയുടെ വാഗ്ദാനങ്ങളിൽ എം.എല്‍.എയും അദ്ദേഹത്തിൻ്റെ മുന്നണിയും ഏതല്ലാം നടപ്പിലാ ക്കിയെന്ന് പൊതു ജനങ്ങളോട് തുറന്ന് പറയണമെന്നും എന്താണ് തടസ്തമെന്നും എം.എൽ.എ. ആവശ്യപ്പെടാത്തത് കൊണ്ടാണോ .? അതോ, മണ്ഡലത്തിന് സര്‍ക്കാര്‍ പരിഗണന നല്‍കാത്തതോഎന്ന് വ്യക്തമാക്കണം .2016 ൽ എം.എൽ.എ. നൽകിയ വാഗ് ദാനങ്ങൾ* 1:കുന്ദമംഗലം കേന്ദ്രീകരിച്ച് പുതിയ താലൂക്ക് സ്ഥാപിക്കും. 2.മാവൂരില്‍ പരിസ്ഥിതി സൗഹൃദ വ്യവസായം കൊണ്ടുവരും. 3.തെങ്ങിലക്കടവ് കാന്‍സര്‍ സെന്‍റര്‍ ആധുനിക സൗകര്യമുള്ള സെന്‍ററാക്കി മാറ്റും. 4.നിയോജക മണ്ഡലത്തില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കും. 5.ഒളവണ്ണ സി.എച്ച്.സിയില്‍ ഡയാലസിസ് കേന്ദ്രം സ്ഥാപിക്കും. 6.കുന്ദമംഗലത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കും 7.ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളില്‍ കയര്‍അധിഷ്ഠിത വ്യവസായം സ്ഥാപിക്കും. 8.എല്ലാ പഞ്ചായത്തിലും മൊബൈല്‍ ശ്മശാനങ്ങള്‍ 9.മാവൂരിലെ പി.ഡബ്യു.ഡി സ്ഥലത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കും. 10.ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ ഡയാലസിസ് കേന്ദ്രം സ്ഥാപിക്കും. 11.മാവൂര്‍-കെട്ടാങ്ങല്‍ എന്‍.ഐ.ടി റോഡ് പരിഷ്ക്കരിക്കും 12.മാവൂരില്‍ പ്രൈമറി ഹെൽത്ത് സെന്റർ സ്ഥാപിക്കും 13.പുവ്വാട്ടുപറമ്പില്‍ പി.ഡബ്യു.ഡി റെസ്റ്റ് ഹൗസ് സ്ഥാപിക്കും. 14.കല്‍പ്പള്ളിയില്‍ പുതിയ ഗ്രൗണ്ട് നിര്‍മ്മിക്കും. 15.തെങ്ങിലക്കടവില്‍ എക്കോ ടൂറിസം. 16. NIT, CWRDM , IIM എന്നിവയെ ഉപയോഗപ്പെടുത്തി കുന്ദമംഗലം വിദ്യാഭ്യാസ ഹബ്ബ് 17.കൂളിമാട്-ചെട്ടിക്കടവ് കേന്ദ്രമാക്കി ജലപാതയും ടൂറിസവും 18.മാമ്പുഴയില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം 19.മണ്ഡലത്തില്‍ ഹൈടക്ക് ഫാമുകള്‍ 20.നിയോജക മണ്ഡലം ഡവലപ്മെന്‍റ് മിഷന്‍ രൂപീകരിക്കും. 21.വയോജനങ്ങള്‍ക്ക് സാംസ്ക്കാരിക പാര്‍ക്കുകള്‍ 22.സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ 23.ചെറുപുഴ, ചാലിയാര്‍ തടയണ നിര്‍മ്മാണം 24.ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ മണ്ഡലത്തില്‍ സമഗ്ര പദ്ധതി. 25.പഠനവൈകല്യം പരിഹരിക്കുന്നതിന് ക്ലിനിക്കുകള്‍ സ്ഥാപിക്കും. 26.മിനി ഓപ്പണ്‍ തിയേറ്റര്‍ സ്ഥാപിക്കും. 27.നാളികേര ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന് വ്യവസായം. 28.ഊര്‍ജ്ജ സംരക്ഷണത്തിന് നൂതന പദ്ധതി. 29.ചാലിയാര്‍ കവണക്കല്ല് മേല്‍ഭാഗങ്ങളില്‍ ടൂറിസം. 30.ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പദ്ധതി വാഗ്ദാനങ്ങൾ നിറവേറ്റിയില്ല എന്ന് മാത്രമല്ല നിലവിലുള്ള പ്രവൃത്തികൾ തന്നെ താളം തെറ്റിയ രീതിയിലാണുള്ളത് പ്രതിഷേധ ജ്വാല നവമ്പർ ഒന്ന് മുതൽ പഞ്ചായത്ത് മേഖല /വാഡ് തലങ്ങളിൽ നടക്കുംവാർത്താ സമ്മേളനത്തിൽ പ്രസിഡങ് കെ. മൂസ മൗലവി , ജനറൽ സിക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ , ട്രഷറർ ഒ. ഉസ്സയിൻ , സിക്രട്ടറി എ.കെ. ഷൗക്കത്തലി , പഞ്ചായത്ത് മുസ്ലീം ലീഗ് ജന : സിക്രട്ടറി എം. ബാബു മോൻ പങ്കെടുത്തു