തലശ്ശേരി: ബന്ധു നിയമനം നടത്തിയ മന്ത്രി കെ ടി ജലീലിനു നേരെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യൂത്ത്ലീഗ്,എം എസ് എഫ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് മാവേലി എക്സ്പ്രസ്സിൽ തലശ്ശേരിയിൽ എത്തിയ മന്ത്രിയെ പുറത്തിറങ്ങിയ സമയത്താണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. നേരം വെളുക്കുന്നതിനിടെ യൂത്ത് ലീഗിന്റെ പ്രതിഷേധം പോലീസിനെയും മന്ത്രിയെയും അൽപ്പനേരംതരിത്ത് നിൽക്കുന്ന കാഴ്ചയായി ടൗൺ മുസ്ലിം ലീഗ് സെക്രട്ടറി തഫ്ലിം മാണിയാട്ട് എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് ആ സിഫ് മട്ടാമ്പ്രം, ജാസർ ബിൻ ജലാലു, ഫർദ്ദീൻ സൈദാർ പള്ളി, അസറുദ്ദീൻ കണ്ണോത്ത് പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.തുടർന്ന് പ്രവർത്തകരെ തലശ്ശേരി എസ്.ഐ.ടി.അനിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത്ത് സ്റ്റേഷനിൽ കൊണ്ടുപോയി രാവിലെപതിനൊന്ന് മണിയോടെയാണ് അഞ്ച് പേർക്കെതിരെ കേസെടുത്ത് രണ്ട് ആൾ ജാമ്യത്തിൽ അഞ്ച് പേർക്കും ജാമ്യം അനുവദിച്ചത്.സംഭവം അറിഞ്ഞ് മുസ്ലിം ലീഗ് നേതാക്കായ അഡ്വ.പി.വി.സൈനുദ്ദീൻ, അഡ്വ.കെ.എ.ലത്തീഫ് , നസീർ പറമ്പത്ത്, എ.കെ.ആബൂട്ടി ഹാജി, എ.പി.മഹമൂദ്, സി.കെ.പി.മമ്മു, തസ്ലിം ചേറ്റം കുന്ന്, റഷീദ് തലായി കോൺഗ്രസ്സ് നേതാക്കളായ വി.രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ.സി.ടി.സജിത്ത്, എം.പി.അരവിന്ദാക്ഷൻ എന്നിവരും തലശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്തു