കുന്ദമംഗലം : ധനീഷ് ലാലിൻറെ അറസ്റ്റ് ചെയ്ത് നരിക്കുനി ഗവ: ആശുപത്രി യിലേക്ക് മാറ്റി.
പൊയ്യയിലെ മാലിന്യ പ്രശ്നത്തിന് കാരണക്കാരവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ടാണ്
ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ ഉപവാസം ആരംഭിച്ചത്. ഇന്ന് 5ാം ദിവസത്തിലേക്ക് കടക്കുകയും ആരോഗ്യ നില മോശമായതിനെ തുടർന്ന് ആനപ്പാറ ഗവൺമെൻറ് ഹോസ്പിറ്റലിലെ ഡോക്ടർ വന്ന് പരിശോധിച്ചതിൽ ആരോഗ്യനില വളരെ മോശമാണെന്ന് പോലീസിന് റിപ്പോർട്ട്ചെയ്ത തിനാലാണ് അറസ്റ്റ് . ഉച്ചക്ക് 2 മണിയോടെ എത്തിയ പോലീസിനെ നാട്ടുകാരും യു.ഡി.എഫ് പ്രവർത്തകരും തടയുകയും പോലീസ് ബല പ്രയോഗത്തി ലൂടെയാണ് ധനേഷിനെ അറസ്റ്റ് ചെയ്ത് നീക്കിയത് .