കുന്ദമംഗലം : ഒരു ജനപ്രതിനിധി എന്നാൽ എങ്ങനെ യായിരിക്കണം എന്ന് ലൈവായി കാണിച്ചു തരികയാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഏട്ടാം വാർഡ് മെമ്പർ കെ.കെ.സി നൗഷാദ് . തന്റെ ചെറുപ്രാ യത്തിൽ തന്നെ താൻ നെഞ്ചോട് ചേർത്ത് പിടിച്ച മുസ്ലീം ലീഗ് പ്രസ്ഥാനം പഞ്ചായത്തി ലേക്ക് മത്സരിക്കാൻ ആവശ്യ പെടുകയും മത്സരിച്ച് തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്ത നൗഷാദ് തന്റെ വാർഡിലെ വോട്ടർമാ രോടും പാർട്ടിക്കും കൊടുത്ത ഒരു വാക്ക് ഉണ്ട് എന്നെ ജയിപ്പിച്ചാൽ നിങ്ങളോടപ്പം ഞാൻ ഉണ്ടാകും . ക്രഷർ ഉടമ കൂടിയായ നൗഷാദ് എല്ലാം മറന്ന് വാർഡിൽ സജീവമാണ് എപ്പോഴും . വാർഡിലെ വികസന കാര്യത്തിൽ ഒരു പ്രത്യാക പാക്കേജ് തന്നെ നടപ്പിലാക്കിയ മെമ്പർ ഇനിയും ചെയ്ത് തീർക്കേണ്ട കാര്യത്തിലും അതീവ ജാഗ്രത പുലർത്തുന്നു. തൻ്റ വാർഡിൽ പല പ്രയാസത്തിലും വിഷമിച്ചിരിക്കുന്നവരെയും കൊണ്ട് ഊട്ടിയി ലേക്ക് യാത്ര , ജീവിതത്തിൽ ഇന്നുവരെ വിമാനത്തിലും ട്രെയിനിലും കയറാത്തവ രെയും കൊണ്ട് കൊച്ചിയിൽ നിന്നും ബാഗ്ളൂർക്കും തിരിച്ച് കോഴിക്കോട്ടേക്കും യാത്രയൊ രുക്കിയ ജന മനസ്സുകളിൽ ഇടം നേടിയ നൗഷാദ് ഇപ്പോഴിതാ ജീവിതത്തിൽ ഒരിക്കൽ പോലും കപ്പൽ കാണുകയോ അതിനകത്ത് എന്തൊക്കെയുണ്ടാകും എന്ന് ആകാംക്ഷ യോടെ ഇരിക്കുന്ന വാർഡിലെ വോട്ടർമാർക്ക് കപ്പൽ യാത്ര ഒരുക്കിയിരികയാണ് . കഴിഞ്ഞ യാത്രയിൽ വിത്യാസ്ഥമായി തന്നോടപ്പം പ്രവർത്തിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള മെമ്പർമാരെയും അവരുടെ വാർഡിലെ യാത്രയിൽ പങ്കെടുക്കാൻ താൽപ്പര്യ മുള്ളവരെയും നൗഷാദ് ഈ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്ര പുറപെട്ട് തിരിച്ചെത്തു ന്നത് വരെ ഭക്ഷണം , വെള്ളം , വിവിധ അസുഖ ബാധിതരെ നോക്കാൻ പ്രത്യാക ടീമും യാത്രയെ അനുഗമി ക്കുന്നുണ്ട്. യാത്രയെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ മീഡിയാ പ്രതിനിധി യായി കുന്ദമംഗലം പ്രസ്ക്ലബ് സിക്രട്ടറി ഹബീബ് കാരന്തൂരും യാത്രയിൽ ഉണ്ട്. എറണാകുള ത്തെ പ്രമുഖ പാർക്കിൽ സന്ദർശന വും ഒരുക്കിയിട്ടുണ്ട്