കുന്ദമംഗലം : വൃദ്ധസദനങ്ങൾ കൂടിവരുന്ന കാലഘട്ടത്തിൽ കുടുംബ സംഗമങ്ങളുടെ പ്രസക്തി വർധിച്ചു വരികയാണെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ നിത്യ ബിജുകുമാർ പറഞ്ഞു. നടുവിലശ്ശേരി കുടുംബ സംഗമം നടവയൽ നരസി റിവർ സ്റ്റേയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ശേഷം ശോഷിച്ചുപോയ വയനാട് ടൂറിസം മേഖലയെ പൂർവ സ്ഥിതിയിൽ എത്തിക്കുവാൻ ആളുകൾ കുടുംബ സമേതം വയനാട് സന്ദർശിക്കണമെന്നും കുടുംബ സംഗമം വയനാട്ടിൽ സംഘടിപ്പിച്ചത് പ്രശംസാർഹമാണെന്നും അവർ പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നക്കുട്ടി ജോസ് മുഖ്യാതിഥിയായിരുന്നു. കുടുംബ സംഗമം കോ-ഓർഡിനേറ്റർ എൻ. ദാനിഷ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ എൻ. റഷീദ്, എൻ. ലുഖ്മാൻ, മുതിർന്ന അംഗം ആമിന, കൺവീനർ എൻ. ഇൽയാസ് എന്നിവർ സംസാരിച്ചു. നിത്യ ബിജുകുമാർ, അന്നക്കുട്ടി ജോസ് എന്നിവർക്ക് എൻ. റഷീദ്, എൻ. ലുഖ്മാൻ ഉപഹാരം നൽകി. എൻ. സാദിഖ്, മുനീറ മായനാട്, എൻ.ബുഷൈർ, അൻഹാർ, ആദിൽ, ഹിബ, നിയ ബഷീർ, നിദ സാദിഖ്, നൂറ റായിദ്, ജസ്റ മുറമ്പാത്തി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ റുബീന ബഷീർ സ്വാഗതവും അസി. കൺവീനർ റഹീമ ഷെറിൻ നന്ദിയും പറഞ്ഞു.
ഫോട്ടോ : നടുവിലശ്ശേരി കുടുംബ സംഗമം പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ നിത്യ ബിജുകുമാർ ഉദ്ഘാടനം ചെയ്യുന്നു.